ബാങ്കോക്ക് : വടക്കൻ തായ്ലൻഡ് നഗരമായ ചിയാങ് മായിൽ ഒരു കനേഡിയൻ പൗരൻ പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നതിനെ തുടർന്ന് അറസ്റ്റിലായി. ഫെബ്രുവരി ഏഴിന് രാത്രിയാണ് സംഭവം നടന്നതെന്ന് ചിയാങ് മായ് അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാത്രി പത്തുമണിയോടെ ബാങ്കോക്കിലെ സുവർണഭൂമി ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെടേണ്ട എയർബസ് എ 320 തായ് എയർവേയ്സ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് കനേഡിയൻ പൗരനായ വോങ് സായ് ഹ്യൂങ് (40) വിമാനത്തിൻ്റെ വാതിലുകളിലൊന്ന് തുറന്നത്. ഇതോടെ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ പറ്റാതെയായി.

റൺ വേയിൽ നിന്നും വിമാനം ഉടൻ നീക്കാൻ കഴിയാതെ വന്നതോടെ മറ്റു വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡിംഗ് ചെയ്യുന്നതും താൽക്കാലികമായി തടസം നേരിട്ടു. ലാൻഡ് ചെയ്യാൻ തയ്യാറായ 8 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 13 വിമാനങ്ങളെ സംഭവം ബാധിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. തുടർന്ന് മെക്കാനിക്കുകൾക്ക് വാതിൽ നന്നാക്കാകയും പരിശോധിക്കുകയും ചെയ്ത ശേഷം വിമാനം അർദ്ധരാത്രിക്ക് ശേഷം ബാങ്കോക്കിലേക്ക് പറന്നു.
വോങ് സായ് ഹ്യൂങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 20 വർഷം വരെ തടവും കൂടാതെ 600,000-800,000 ബാത്ത് US$16,700-$22,300) പിഴയും നേരിടേണ്ടിവരും.പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു: കനേഡിയൻ പൗരൻ തായ്ലൻഡിൽ അറസ്റ്റിൽ
ബാങ്കോക്ക് : വടക്കൻ തായ്ലൻഡ് നഗരമായ ചിയാങ് മായിൽ ഒരു കനേഡിയൻ പൗരൻ പറന്നുയരുന്നതിനിടെ വിമാനത്തിന്റെ വാതിൽ തുറന്നതിനെ തുടർന്ന് അറസ്റ്റിലായി. ഫെബ്രുവരി ഏഴിന് രാത്രിയാണ് സംഭവം നടന്നതെന്ന് ചിയാങ് മായ് അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാത്രി പത്തുമണിയോടെ ബാങ്കോക്കിലെ സുവർണഭൂമി ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പുറപ്പെടേണ്ട എയർബസ് എ 320 തായ് എയർവേയ്സ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയാണ് കനേഡിയൻ പൗരനായ വോങ് സായ് ഹ്യൂങ് (40) വിമാനത്തിൻ്റെ വാതിലുകളിലൊന്ന് തുറന്നത്. ഇതോടെ വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാൻ പറ്റാതെയായി.
റൺ വേയിൽ നിന്നും വിമാനം ഉടൻ നീക്കാൻ കഴിയാതെ വന്നതോടെ മറ്റു വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാൻഡിംഗ് ചെയ്യുന്നതും താൽക്കാലികമായി തടസം നേരിട്ടു. ലാൻഡ് ചെയ്യാൻ തയ്യാറായ 8 വിമാനങ്ങൾ ഉൾപ്പെടെ മൊത്തം 13 വിമാനങ്ങളെ സംഭവം ബാധിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു. തുടർന്ന് മെക്കാനിക്കുകൾക്ക് വാതിൽ നന്നാക്കാകയും പരിശോധിക്കുകയും ചെയ്ത ശേഷം വിമാനം അർദ്ധരാത്രിക്ക് ശേഷം ബാങ്കോക്കിലേക്ക് പറന്നു.
വോങ് സായ് ഹ്യൂങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 20 വർഷം വരെ തടവും കൂടാതെ 600,000-800,000 ബാത്ത് US$16,700-$22,300) പിഴയും നേരിടേണ്ടിവരും.