ലൈംഗികരോഗമായ സിഫിലിസ് അമേരിക്കയിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. 1950-കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുകളാണ് ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതെന്ന് യുസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ(CDC). പറയുന്നു.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം സിഫിലിസ് കേസുകളിൽ 80 % വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യകാര്യത്തിൽ കൂടുതൽ കരുതൽ പാലിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. 2018 മുതൽ സിഫിലിസ് രോഗികളുടെ നിരക്ക് രാജ്യത്ത് 68 % ആയി വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ടെസ്റ്റുകളുടെ തോത് കുറഞ്ഞതും ടെസ്റ്റുകൾക്ക് മതിയായ സൗകര്യങ്ങളില്ലാത്തതുമൊക്കെയാണ് നിരക്കുകൾ വർധിക്കാനുള്ള കാരണമെന്നാണ് വിദഗ്ധർ കരുതുന്നത്. കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും സിഫിലിസ് രോഗവർധനവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.