കഴിഞ്ഞ ദിവസം നടന്ന പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും ആശങ്ക അറിയിച്ച് അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും. തിരഞ്ഞെടുപ്പിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രമക്കേടുകള കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഇവര്‍ വ്യക്തമാക്കി.
പാക് അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 133 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണശ്രമങ്ങള്‍ ഉണ്ടായി. ഇതോടെയാണ് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തെ കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഉള്ളതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ആരോപിച്ചു.
ന്യായമായ രീതിയിലാണോ തിരഞ്ഞെടുപ്പ് നടന്നതെന്നതില്‍ സംശയമുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണ്‍ ആരോപിച്ചു. അടുത്ത സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളെയോ വിജയം അഭിപ്രായപ്പെട്ട പാര്‍ട്ടികളെ അഭിനന്ദിക്കാനോ യൂറോപ്യന്‍ യൂണിയനും യുഎസും ബ്രിട്ടണും തയ്യാറായിട്ടില്ല.