എഡ്മിന്റൻ : ജൂണിലെ അവസാന 10 ദിവസങ്ങളിലായി രണ്ട് നറുക്കെടുപ്പുകൾ കൂടി നടത്തി ആൽബർട്ട. ഈ രണ്ടു നറുക്കെടുപ്പുകളും പ്രത്യേക മുൻഗണനാ മേഖലകളിലെ അപേക്ഷകരെ കേന്ദ്രീകരിച്ചായിരുന്നു നടന്നത്. വ്യത്യസ്ത കട്ട്-ഓഫ് സ്കോറുകളുള്ള രണ്ട് ഇമിഗ്രേഷൻ സ്ട്രീമുകളിലായാണ് നറുക്കെടുപ്പുകൾ നടന്നത്.

ഈ രണ്ടു ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) നറുക്കെടുപ്പിലൂടെ 133 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ആൽബർട്ട എക്സ്പ്രസ് എൻട്രി സ്ട്രീം – മുൻഗണനാ മേഖലകൾ – നിർമ്മാണം 15, ആൽബർട്ട ഓപ്പർച്യുനിറ്റി സ്ട്രീം – കൃഷി – 118 എന്നിങ്ങനെയാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയത്. ജൂലൈ 2 വരെ, AAIP അവരുടെ 4,875 നോമിനേഷൻ അലോക്കേഷനിൽ 2,688 നോമിനേഷനുകൾ നൽകിയിട്ടുണ്ട്. ഈ വർഷം പ്രവിശ്യയിൽ ഉദ്യോഗാർത്ഥികൾക്ക് നൽകാൻ 2,187 നോമിനേഷൻ ഇപ്പോഴും ഉണ്ട്.
