Tuesday, October 14, 2025

ഹോളിവുഡിനെ വെല്ലുന്ന കിടിലൻ ആക്ഷൻ രംഗങ്ങൾ! ശ്രദ്ധനേടി ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ മേക്കിംങ് വീഡിയോ..

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. താരങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

ആക്ഷൻ പാക്ക്ഡ് ആയ സീക്വൻസുകൾ നിറഞ്ഞ വീഡിയോ, മഞ്ഞുമൂടിയ പർവതങ്ങളുടെയും പച്ചപ്പിൻ്റെയും ഷോട്ടുകളോടെയാണ് എത്തിയിരിക്കുന്നത്. വായുവിലൂടെ പറക്കുന്ന കാറുകൾ മുതൽ സാഹസികമായ ഹെലികോപ്റ്റർ രംഗങ്ങൾ വരെ അതിർത്തികൾ ഭേദിക്കുന്ന അസാധാരണമായ അനുഭവം സമ്മാനിക്കുന്നു.

സംവിധായകൻ അലി അബ്ബാസ് സഫർ, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരേയും വീഡിയോയിൽ കാണാം. ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ‘ബ്ലഡി ഡാഡി’ എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.

ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടീസർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിക്കുകയാണ്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’.

മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വഷു ഭഗ്നാനിയും പൂജ എന്റർടെയിൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കൂടുതൽ കാര്യങ്ങൾ ഉടൻതന്നെ വരാനിരിക്കുന്നുവെന്ന് നിർമ്മാതക്കൾ അറിയിച്ചു.

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!