Wednesday, October 15, 2025

അരാജക രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി

ഇസ്‌ലാമാബാദ്: അരാജക രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസീം സയ്ദ് മുനീർ. പാക്കിസ്ഥാൻ രൂപീകൃതമായ ശേഷം പകുതിയോളം സമയവും ജനറലുകൾ നയിച്ചതിനാൽ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ സൈന്യം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. പൊതു തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടേയിരിക്കുന്ന സമയത്ത് രാഷ്ട്രീയ നേതൃത്വത്തോടുള്ള നിർദേശമായാണ് ജനറലിന്റെ പ്രസ്താവന കണക്കാക്കപ്പെടുന്നത്.

250 ദശലക്ഷം ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന് അനുയോജ്യമല്ലാത്ത അരാജകത്വത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തിൽ നിന്ന് മുന്നോട്ട് പോകാൻ സുസ്ഥിരമായ നേതൃത്വം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ജനങ്ങളുടെ വിധി നിർണ്ണയിക്കുന്നതിനുള്ള പ്രക്രിയയാണെന്നും ജനറൽ അസീം സയ്ദ് മുനീർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!