Wednesday, October 15, 2025

ലോ​ക​ത്തെ ആ​ദ്യ സു​സ്ഥി​ര മ​റൈ​ൻ ഫ​യ​ർ​സ്​​റ്റേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ദുബായ്

ദുബായ്‌ : ലോ​ക​ത്തെ ആ​ദ്യ സു​സ്ഥി​ര മ​റൈ​ൻ ഫ​യ​ർ​സ്​​റ്റേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച്​ ദുബായ്‌ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​തോ​റി​റ്റി. ക​ട​ലി​ൽ സം​ഭ​വി​ക്കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ്​ മ​റൈ​ൻ ഫ്ലോ​ട്ടി​ങ്​ ഫ​യ​ർ സ്​​റ്റേ​ഷ​ന്‍റെ നി​ർ​മാ​ണം. സു​സ്ഥി​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ ഘ​ട​ന​യി​ൽ നി​ർ​മി​ച്ച​തി​നാ​ൽ ഫ്ലോ​ട്ടി​ങ്​ മ​റൈ​ൻ ഫ​യ​ർ​സ്​​റ്റേ​ഷ​ന്​ 70 ശ​ത​മാ​ന​ത്തി​ല​ധി​കം നി​ർ​മാ​ണ​ച്ചെ​ല​വ്​ കു​റ​വാ​ണ്.16 അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സ്​​റ്റേ​ഷ​ന്​ ശേ​ഷി​യു​ണ്ട്. മ​ണി​ക്കൂ​റി​ൽ 11മൈ​ൽ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ വേ​ഗ​ത്തി​ൽ ദു​ര​ന്ത സ്ഥ​ല​ങ്ങ​ളി​ൽ എ​ത്താ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടാ​നും ക​ഴി​യും.

ക​ട​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​തി​നാ​ൽ ഫ്ലോ​ട്ടി​ങ്​ സ്​​​റ്റേ​ഷ​ന് നി​ശ്ചി​ത സ്ഥ​ല​മാ​വ​ശ്യ​മി​ല്ല. ഇ​തു​വ​ഴി കാ​ൺ​ബ​ൺ പു​റ​ന്ത​ള്ള​ലും പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വും കുറയ്ക്കാനും സാധിക്കും. ക​ട​ലി​ൽ സ്റ്റേ​ഷ​ന്‍റെ ത​ന്ത്ര​പ​ര​മാ​യ വി​ന്യാ​സം ദുബായിലെ സ​മു​ദ്ര, നാ​വി​ഗേ​ഷ​ൻ മേ​ഖ​ല​ക​ളി​ലു​ട​നീ​ളം സ​മ​ഗ്ര സു​ര​ക്ഷ​യും നി​രീ​ക്ഷ​ണ​വും സേ​വ​ന​വും ഉ​റ​പ്പാ​ക്കും. ക​ട​ലി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്ക് ദുബായുടെ പ്ര​തി​ക​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന്​ ദുബായ് സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ റാ​ശി​ദ്​ താ​നി അ​ൽ മ​ത്​​റൂ​ഷി പ​റ​ഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!