Tuesday, October 14, 2025

ദുബായിലെ ലോക സര്‍ക്കാര്‍ ഉച്ചകോടി: ഇന്ത്യയും തുര്‍ക്കിയും ഖത്തറും വിശിഷ്ടാതിഥി രാജ്യങ്ങൾ

ദുബായില്‍വെച്ച് നടക്കുന്ന 2024ലെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയും ഖത്തറും തുര്‍ക്കിയും വിശിഷ്ടാതിഥി രാജ്യങ്ങളാകും. ഫെബ്രുവരി 12 മുതല്‍ 14 വരെ ദുബായില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. ‘ഭാവിയിലെ സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം.

25ല്‍ പരം രാജ്യതലവന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, തുര്‍ക്കി പ്രസിഡന്റ് റസബ് ത്വയ്യിബ് എര്‍ദോഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് അതിഥി രാജ്യങ്ങളില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കും.

അതിഥി രാജ്യങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പദ്ധതികളും മികച്ച വികസനപ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. പ്രധാന മേഖലകളില്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളും സുപ്രധാന പരിവര്‍ത്തനങ്ങളും ചർച്ചയാകും. പ്രസിഡന്റുമാര്‍, മന്ത്രിമാര്‍ എന്നിവര്‍ ഉള്‍പ്പടെ 200ലധികം പ്രമുഖര്‍ ഉച്ചകോടിയിൽ സംസാരിക്കും. ഇതിന് പുറമെ 23 മന്ത്രിതല യോഗങ്ങളും എക്‌സിക്യൂട്ടീവ് യോഗങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ഇന്ത്യ, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥികളായി തിരഞ്ഞെടുക്കുബോൾ യുഎഇയുമായുള്ള രാജ്യങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയുമാണ് പ്രതിഫലിപ്പിക്കുന്നുതെന്ന് കാബിനറ്റ് കാര്യമന്ത്രിയും ഡബ്ല്യുജിഎസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗെര്‍ഗാവി പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!