ടൊറൻ്റോ : കഴിഞ്ഞ മാസം നഗരമധ്യത്തിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു. ജനുവരി 11-ന് ലേക് ഷോർ ബൊളിവാർഡിനും ലോവർ സ്പഡൈന അവന്യൂവിനും സമീപത്ത് കുത്തേറ്റ 46 വയസ്സുള്ള മാത്യു ക്രോസ്ബിയാണ് ഒരു മാസത്തിന് ശേഷം മരിച്ചത്.
പ്രതിയുമായി തർക്കത്തിലേർപ്പെട്ട മാത്യുവിനെ കത്തി കൊണ്ട് കുത്തുകയായിരുവെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാത്യു ക്രോസ്ബിയുടെ മരണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-7400 , 416-222-TIPS (8477) എന്ന നമ്പറുകളിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.