Sunday, February 8, 2026

ടൊറൻ്റോ-സാസ്കറ്റൂൺ പുതിയ റൂട്ട് പ്രഖ്യാപിച്ച് പോർട്ടർ എയർലൈൻസ്

സാസ്കറ്റൂൺ : കാനഡയിലെ ഏറ്റവും വലിയ നഗരത്തിലേക്ക് പറക്കാൻ സാസ്കറ്റൂൺ നിവാസികൾക്ക് പുതിയ മാർഗ്ഗം തെളിയുന്നു. സസ്കാച്വാനിലെ സാസ്കറ്റൂണിനും ടൊറൻ്റോ-പിയേഴ്‌സൺ എയർപോർട്ടിനും ഇടയിൽ പ്രതിദിന സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പോർട്ടർ എയർലൈൻസ്. പോർട്ടറിൻ്റെ പുതിയ 132 സീറ്റുകളുള്ള എംബ്രയർ E195-E2 വിമാനം മെയ് 16-ന് സർവീസ് ആരംഭിക്കും. ഏകദേശം നൂറ്റിയമ്പത് ഡോളർ ആയിരിക്കും ടൊറൻ്റോയിലേക്കുള്ള വൺ-വേ ഫ്ലൈറ്റ് ചാർജ്.

നിലവിൽ ഓട്ടവ, മൺട്രിയോൾ, വൻകൂവർ, കാൽഗറി, വിനിപെഗ് എന്നിവയുൾപ്പെടെ കാനഡയിലെ പ്രധാന നഗരങ്ങളിലേക്ക് പോർട്ടർ എയർലൈൻസ് സർവീസ് നടത്തുന്നുണ്ടെന്ന് പോർട്ടർ എയർലൈൻസ് പ്രസിഡൻ്റ് കെവിൻ ജാക്‌സൺ അറിയിച്ചു. ചരിത്രത്തിലാദ്യമായി സസ്കാച്വാൻ പ്രവിശ്യയെയും സാസ്കറ്റൂണിനെയും പോർട്ടറിൻ്റെ നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!