ടൊറൻ്റോ : അഞ്ചാംപനി ബാധിച്ച് ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഈയാഴ്ച ആദ്യം വിദേശയാത്ര നടത്തിയ മറ്റൊരു കുട്ടിക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിരുന്നു. രണ്ട് കുട്ടികളുടെയും കോൺടാക്റ്റുകൾ ശേഖരിച്ചു വരികയാണെന്ന് ടിപിഎച്ച്, പീൽ പബ്ലിക് ഹെൽത്ത് എന്നിവർ അറിയിച്ചു.
പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന കണ്ണുകൾ, ക്ഷീണം എന്നിവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ. വായുവിലൂടെയും അടുത്ത സമ്പർക്കത്തിലൂടെയും അണുബാധ പടരുന്നു.
കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ കണക്കനുസരിച്ച്, ഫെബ്രുവരി 3 വരെ, രാജ്യത്ത് മൂന്ന് സജീവമായ അഞ്ചാംപനി കേസുകൾ ഉണ്ട്. 2023-ൽ കാനഡയിൽ 12 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിരുന്നു. വാക്സിനേഷൻ, അഞ്ചാംപനി പടരുന്നത് തടയാൻ വളരെ ഫലപ്രദമാണെന്ന് അധികൃതർ അറിയിച്ചു.
