ദുബായ് : ഷാർജയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയ്ക്കിടെ റോഡിൽ റോഡിൽ അഭ്യാസ പ്രകടനം കാണിച്ച 11 വാഹനങ്ങൾ പൊലീസ് പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന തരത്തിൽ വാഹനം ഓടിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.

കുറ്റക്കാർക്കെതിരെ 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയിന്റും ചുമത്തും. അതോടൊപ്പം 60 ദിവത്തേക്ക് വാഹനം കണ്ടുകെട്ടും. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് വാഹന ഉടമകളോട് അഭ്യർഥിച്ചു. ഇത്തരം അഭ്യാസ പ്രകടനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് പൊലീസ് നിർദേശം നൽകി.