Monday, August 18, 2025

ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

ടൊറൻ്റോ : ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വോൺ സ്വദേശിയായ മുപ്പത്തിരണ്ട് വയസുള്ള ഇസ്രായേൽ റസൂലി ആണ് അറസ്റ്റിലായത്.

2018-ൽ ഒരു ഡേറ്റിംഗ് ആപ്പ് വഴി യുവതിയെ പരിചയപ്പെടുകയും ഇരുവരും യുവതിയുടെ വീട്ടിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പൊലീസ് പറഞ്ഞു. 2019 ഓഗസ്റ്റിൽ യുവതിയുടെ വീട്ടിൽ യുവാവ് വീണ്ടും പോകുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറണമെങ്കിൽ തുക നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൊള്ളയടിക്കൽ, ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!