Thursday, March 19, 2026

ടൊറൻ്റോയിൽ പൊലീസ് വേഷത്തിൽ ആൾമാറാട്ടം: യുവാവ് അറസ്റ്റിൽ

ടൊറൻ്റോ : പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ടിടിസി ബസിൽ കയറി ആൾമാറാട്ടം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ടൊറൻ്റോ സ്വദേശിയായ സാം അസിൻ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 7- ന് അഞ്ച് മണിയോടെ യങ് സ്ട്രീറ്റിനും ഷെപ്പേഡ് അവന്യൂ വെസ്റ്റിനും സമീപമായിരുന്നു സംഭവം.

സിറ്റി ഓഫ് ടൊറൻ്റോ ലോഗോയുള്ള കറുത്ത വസ്ത്രവും ടൊറൻ്റോ പൊലീസിന്റെ ബിസിനസ്സ് കാർഡും ധരിച്ച് സാം അസിൻ ബസിൽ കയറുകയായിരുന്നു. ബസ് ഡ്രൈവർ യുവാവിനോട് തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെടുകയും യുവാവ് അതിന് വിസമ്മതിച്ചതോടെയാണ് ആൾമാറാട്ടം തിരിച്ചറിഞ്ഞത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!