Tuesday, October 14, 2025

ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ വിമാനക്കമ്പനി സര്‍വീസ് തുടങ്ങുന്നു

ദോഹ: ഖത്തര്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ വിമാനക്കമ്പനി സര്‍വീസ് തുടങ്ങുന്നു. ഇന്ത്യയിലെ പുതിയ വിമാനക്കമ്പനിയായ ‘ആകാശ’, മാര്‍ച്ച് 28ന് മുംബൈ – ദോഹ സെക്ടറില്‍ സര്‍വീസ് തുടങ്ങും.

വൈകാതെ തന്നെ കേരളത്തിലേക്കും സര്‍വീസ് തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ആകാശ, അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും തുടക്കം കുറിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള ആദ്യ സര്‍വീസ് മാര്‍ച്ച് 28നാണ് ദോഹയിലേക്ക് പുറപ്പെടുക.

കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര സര്‍വീസായിരിക്കും ഇത്. ഖത്തറിന് പുറമെ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളും ആകാശയുടെ പദ്ധതിയിലുണ്ട്. 2022 ആഗസ്റ്റിലാണ് ആകാശ വിമാനക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ ഇന്ത്യയിലെ 19 നഗരങ്ങളിലേക്ക് കമ്പനി സര്‍വീസ് നടത്തുന്നുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!