ടൊറൻ്റോ : നോർത്ത് യോർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപത്തിനാല് മണിക്കൂറിനിടെ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ജെയ്ൻ സ്ട്രീറ്റിലെ ഡ്രിഫ്റ്റ്വുഡ് അവന്യൂവിലാണ് വെടിവെപ്പ് ഉണ്ടായത്. പരുക്കേറ്റയാളെ പാരാമെഡിക്കുകൾ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്തുനിന്ന് കറുത്ത മസ്ദ 6 ഹാച്ച്ബാക്കിൽ പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
നോർത്ത് യോർക്കിൽ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ രണ്ടു വെടിവെപ്പും തമ്മിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല.
