ടൊറൻ്റോ : ശനിയാഴ്ച നഗരത്തിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെ ഡണ്ടാസ്, ഷെർബോൺ സ്ട്രീറ്റിന് സമീപമുള്ള കെട്ടിടത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേസ്ബോൾ തൊപ്പി, ബ്രൗൺ അഡിഡാസ് ജാക്കറ്റ്, കറുത്ത പാൻ്റ്സ്, കറുത്ത ബൂട്ട് എന്നിവ ധരിച്ച രണ്ടാമത്തെ പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
