Saturday, March 14, 2026

ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി ഈ വർഷം ആരംഭിക്കും

ദുബായ് : പൊതുഗതാഗതരംഗത്ത് വിപ്ലവംസൃഷ്ടിച്ച ദുബായ് മെട്രോയിലെ ബ്ലൂ ലൈൻ പദ്ധതി ഈവർഷം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. നിലവിലെ ചുവപ്പ്, പച്ച ലൈനുകളുമായി പുതിയലൈൻ യോജിപ്പിക്കും. എമിറേറ്റിലെ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് ഇന്റർചേഞ്ചുകൾ ഉൾപ്പടെ 14 സ്റ്റേഷനുകൾ നീല ലൈനിലുണ്ടാകും.

1800 കോടി ദിർഹംചെലവിൽ 30 കിലോമീറ്റർ നീളത്തിലാണ് പുതിയലൈൻ നിർമിക്കുക. പാതയുടെ 15.5 കിലോമീറ്റർ ഭൂമിക്കടിയിലും 14.5 കിലോമീറ്റർ ഉപരിതലത്തിലുമായിരിക്കും. അഞ്ചുസ്റ്റേഷനുകൾ ഭൂഗർഭ പാതകളിലൂടെയാണ് ബന്ധിപ്പിക്കുക. മിർദിഫ്, ഇന്റർനാഷണൽ സിറ്റി, ദുബായ് ക്രീക്ക്, അൽ വർഖ, ദുബായ് ഫെസ്റ്റിവൽ സിറ്റി, അക്കാദമിക് സിറ്റി, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായി പ്രതിദിനം 3,20,000 യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ നവംബറിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!