ടൊറൻ്റോ : നോർത്ത് എറ്റോബിക്കോയിൽ വീട്ടിലേക്ക് വാഹനം ഇടിച്ചു കയറി കാൽനടക്കാരനടക്കം നാല് പേർക്ക് പരുക്കേറ്റു. ഹൈവേ 401-ന് വടക്ക് അൽബിയോൺ റോഡിനും ബൈങ് അവന്യൂവിനും സമീപം വൈകിട്ട് അഞ്ചു മണിയോടെ ആയിരുന്നു സംഭവം. പരുക്കേറ്റവരെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട വാഹനം രണ്ട് കാൽനടക്കാരെ ഇടിക്കുകയും അവരിൽ ഒരാൾ വാഹനത്തിൽ കുടുങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണം തുടരുന്നതിനാൽ ആർക്കോട്ട് ബൊളിവാർഡും ആൽബിയോൺ റോഡും അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങൾ വേറെ വഴി പോകണമെന്ന് പൊലീസ് നിർദേശിച്ചു.
