വൻകൂവർ : ശനിയാഴ്ച രാവിലെ ബ്രിട്ടിഷ് കൊളംബിയ ഡെൽറ്റ ഹൈവേ 91-ൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ഹൈവേ പട്രോളിങ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചു. രാവിലെ പത്തരയോടെ ഹൈവേ 91-നും 72 അവന്യൂനും സമീപമായിരുന്നു അപകടം.

പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്.