കാനഡ-യുഎസ് അതിർത്തിയിലെ നൂക്‌സാക്ക്, സുമാസ് നീർത്തടങ്ങളിൽ വെള്ളപ്പൊക്ക അപകടങ്ങൾ കുറക്കുന്നതിനു വേണ്ടിയും സാൽമൺ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും വാഷിംഗ്ടണുമായും മറ്റ് നിരവധി ഫസ്റ്റ് നേഷൻസുകളുമായും ഒരു കരാറിൽ എത്തിയതായി ബ്രിട്ടീഷ് കൊളംബിയ സർക്കാർ അറിയിച്ചു. വാഷിംഗ്ടൺ സ്റ്റേറ്റിലെ സിറ്റി ഓഫ് അബോട്ട്‌സ്‌ഫോർഡും വാട്ട്‌കോം കൗണ്ടിയും സുമാസ്, മാറ്റ്‌സ്‌ക്വി, ലെഗ്എ: മെൽ ഫസ്റ്റ് നേഷൻസ്, നൂക്‌സാക്ക് ഇന്ത്യൻ ട്രൈബ്, ലുമ്മി നേഷൻ എന്നിവയെല്ലാം ഈ കരാറിൽ ഉൾപ്പെടുന്നു.

2021 ൽ ഉണ്ടായ വെള്ളപൊക്ക അപകടത്തിൽ ബി.സി.യുടെ ഫ്രേസർ വാലിയിലും തെക്കൻ ബി.സി.യുടെ മറ്റ് ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇതിന് ശേഷം അപകടസാധ്യതകൾ കുറയ്ക്കുന്നതിന് അതിർത്തി കടന്നുള്ള സഹകരണം ഉൾപ്പെടുത്തിയതായി പ്രവിശ്യ പറയുന്നു.
ഇത്തരം പ്രശ്നങ്ങൾ പുതിയതല്ല, എങ്കിലും കാലാവസ്ഥാവ്യതായാനങ്ങൾ സംഭവിക്കുബോൾ ഇത്തരം വെള്ളപ്പൊക്ക അപകടങ്ങളെ എങ്ങനെ നേരിടണമെന്ന് രണ്ട് വർഷം മുമ്പുണ്ടായ വെള്ളപൊക്കം കാണിച്ചുതന്നുവെന്ന് എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി ബോവിൻ മാ പറയുന്നു. 2021 ലെ പോലത്തെ സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ അതിർത്തി കടന്നുള്ള സഹകരണങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളപൊക്കം അതിർത്തിയുടെ ഇരുവശത്തും കനത്ത നാശം വിതച്ചിരുന്നുവെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം സംഭവങ്ങൾക്ക് കുറച്ചുകൂടി മുന്നൊരുക്കങ്ങൾ എടുക്കേണ്ടതുണ്ടെന്നനും വാഷിംഗ്ടൺ ഗവർണർ ജെയ് ഇൻസ്ലീ പറഞ്ഞു.