തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. കുട്ടിയെ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. 19 മണിക്കൂര്‍ നീണ്ട പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന ബിഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെ ഇന്ന് പുലർച്ചെ 2 മണിയോടെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിൽ ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.