Monday, August 18, 2025

ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30000ത്തോട് അടുക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 127 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത് 28, 985 പേര്‍. 68, 883 പേര്‍ക്കാണ് പരുക്കേറ്റത് . ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് പരുക്കേറ്റവർക്കും പലായനം ചെയ്യുന്നവര്‍ക്കും അഭയമായിരുന്ന ആശുപത്രികളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. ഗാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ ആശുപത്രിയായ നാസര്‍ ആശുപത്രിയും പ്രവര്‍ത്തനം അവസാനിപ്പിച്ച നിലയിലാണ്.

ആശുപത്രിയില്‍ ചികിത്സയിലിരുന്നവരെ ശ്രുശ്രൂഷിക്കാന്‍ 25ഓളം ജീവനക്കാര്‍ മാത്രമാണ് ഇനി അവിടെ ശേഷിക്കുന്നത്. അല്‍ അമല്‍ ആശുപത്രിയും നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ സേന വളഞ്ഞതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടായത്.

അതേസമയം ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അള്‍ജീരിയ കൊണ്ടുവന്ന കരടുപ്രമേയത്തില്‍ നാളെ വോട്ടെടുപ്പ് നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!