Saturday, August 30, 2025

ബിസി എൽഎൻജി പ്ലാൻ്റിൻ്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ പഠിക്കാൻ ശാസ്ത്രജ്ഞർ

ബ്രിട്ടിഷ് കൊളംബിയയിലെ എൽഎൻജി പ്ലാന്റിൽ നിന്നുള്ള മലിനീകരണത്തിൻ്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള സംയുക്ത പഠനത്തിനായി തയ്യറെടുത്ത് വാൻകൂവർ കോസ്റ്റൽ ഹെൽത്തും (VCH) നാല് സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞരും. ഫെഡറൽ ധനസഹായത്തോടെയുള്ള എയർ ക്വാളിറ്റി പഠനം അടുത്ത മാസം ആരംഭിക്കും. വിസിഎച്ച്, വിക്ടോറിയ സർവകലാശാല, സൈമൺ ഫ്രേസർ യൂണിവേഴ്സിറ്റി, ടൊറൻ്റോ യൂണിവേഴ്സിറ്റി, ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി എന്നിവയാണ് പഠനത്തിൽ പങ്കാളികളാകുന്നത്.

പ്രകൃതി വാതകം എൽഎൻജിയിലേക്ക് സംസ്കരിക്കുമ്പോൾ സംഭവിക്കാവുന്ന ഫ്‌ളെയറിംഗ് അഥവാ വാതകം കത്തിക്കല്‍ മൂലമുള്ള പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഭയനാകമാണ്.കാനഡയിലെ ലക്ഷകണക്കിന് ജനങ്ങളെ ഇത് ദുരിതത്തിലാക്കുമെന്നും സൈമൺ ഫ്രേസർ യൂണിവേഴ്‌സിറ്റിയിലെ ഹെൽത്ത് സയൻസസ് പ്രൊഫസർ ഡോ. ടിം ടകാരോ പറയുന്നു.

ബിസിയുടെ തീരത്തുടനീളം ആറ് എൽഎൻജി കയറ്റുമതി പദ്ധതികളിലായാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബർണബിയിലെ ഒരു എണ്ണ ശുദ്ധീകരണശാലയിൽ നിന്നുള്ള വാതകമാലിന്യം കത്തിയതിനെ തുടർന്ന് മെട്രോ വാൻകൂവറിലെ വായു ഗുണനിലവാര സൂചികയിൽ വലിയ താഴ്ച രേഖപ്പെടുത്തിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!