Tuesday, July 29, 2025

ഹെലികോപ്റ്ററുമായി യുക്രൈനിലേക്ക് കടന്ന റഷ്യൻ പൈലറ്റ് കൊല്ലപ്പെട്ടു

മാഡ്രിഡ് : ഹെലികോപ്റ്ററുമായി യുക്രൈനിലേക്ക് കടന്ന റഷ്യൻ പൈലറ്റിനെ സ്പെയിനിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മാക്സിം കസ്മിനോവ് ( 28 ) എന്ന പൈലറ്റാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ആഴ്ച തെക്കൻ സ്പെയിനിലെ വില്ലാജൊയോസ പട്ടണത്തിലെ ഒരു ഭൂഗർഭ ഗ്യാരേജിലാണ് ശരീരം നിറയെ വെടിയുണ്ടകൾ തറച്ചനിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. യുക്രൈൻ ഇന്റലിജൻസ് മരണവാർത്ത സ്ഥിരീകരിച്ചെങ്കിലും കാരണം വ്യക്തമാക്കിയില്ല.

കഴിഞ്ഞ ഓഗസ്റ്റിലാണ് റഷ്യൻ എയർബേസിലേക്ക് പോകേണ്ടിയിരുന്ന എം. ഐ – 8 ഹെലികോപ്റ്ററുമായി മാക്സിം യുക്രൈനിൽ എത്തിയത്. നിലവിൽ മറ്റൊരു പേരിൽ യുക്രൈൻ പാസ്പോർട്ടുമായി ഇയാൾ സ്പെയിനിൽ ജീവിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് ഇയാൾക്കെതിരെ റഷ്യയിൽ ക്രിമിനൽ കേസുണ്ടായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!