പ്രശസ്ത സിനിമ-സീരിയല്‍ നടന് ഋതുരാജ് സിംഗ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് 59 കാരന്റെ മരണം എന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ അടുത്ത സുഹൃത്തും നടനുമായ അമിത് ബേല്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഋതുരാജ് മരിച്ചതെന്നാണ് റിപ്പോർട്ട്. വയറ്റിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

എന്നാല്‍ ഇന്നലെ രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അടുത്ത സുഹൃത്തായ നടന് അമിത് ബേല്‍ പറഞ്ഞു. ഋതുരാജിന്റെ മരണത്തില്‍ ബോളിവുഡ് നടന് അര്‍ഷാദ് വാര്‍സി അനുശോചനം രേഖപ്പെടുത്തി.
‘ബനേഗി അപ്നി ബാത്ത്’, ‘തെഹ്കികാത്’, ‘കുത്തുംബ്’, ‘ജ്യോതി’, ‘ബെയ്ന്തേഹാ’, ‘അനുപമ’ തുടങ്ങിയവ ഋതുരാജിന്റെ ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകളാണ്. ബദ്രിനാഥ് കി ദുല്‍ഹനിയ, തുനിവ്, യാരിയാന്‍-2 എന്നിവ ഋതുരാജ് സിങ് അഭിനയിച്ച സിനിമകളാണ്. ‘മെയ്ഡ് ഇന്‍ ഹെവന്‍’ തുടങ്ങി ഏതാനും വെബ് സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.
