Saturday, March 14, 2026

പ്രിയങ്കയുമില്ല, ‘ഡോൺ 3’യിൽ രൺവീറിന്റെ നായികയായി കിയാര !

രൺവീർ സിങിനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന ‘ഡോൺ 3’യിൽ കിയാര അദ്വാനി നായികയായെത്തും. എക്‌സില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ ഫർഹാൻ തന്നെയാണ് കിയാര അദ്വാനിയെ ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചത്. ആക്ഷന്‍ വേഷത്തിലായിരിക്കും കിയാര എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഡോണ്‍ യൂണിവേഴ്സിലേക്ക് സ്വാഗതം കിയാര അദ്വാനി എന്നാണ് ഫർഹാൻ അക്തർ എക്സ് പോസ്റ്റില്‍ പറയുന്നത്. ഐക്കോണിക്കായ ഡോണ്‍ യൂണിവേഴ്സിന്റെ ഭാഗമാകുന്നതില്‍ താന്‍ വളരെ ആകാംക്ഷയിലാണെന്നും. ഗംഭീരമായ ഒരു ടീമാണ് ഇതെന്നും നിങ്ങളുടെ പിന്തുണയും സ്നേഹവും വേണമെന്നും കിയാര അദ്വാനിയും എക്സ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഡോണ്‍ സിനിമയില്‍ രണ്‍വീറാണ് ഡോണായി എത്തുന്നത്. നേരത്തെ രണ്ട് ഭാഗങ്ങളിലും ഡോണ്‍ എന്ന വേഷം ചെയ്ത ഷാരൂഖ് ഖാന്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു. തുടര്‍ന്നാണ് ചിത്രം രണ്‍വീറിലേക്ക് എത്തിയത്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ നവംബര്‍ മാസത്തിലാണ് നടന്നത്.

ഇതോടെ ഡോൺ സീരിസിലെ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിങ്ങനെയുള്ള താരങ്ങളാരും തന്നെ പുതിയ ഡോൺ യൂണിവേഴ്സിൽ ഉണ്ടാകില്ല. എന്നാൽ ഷാരൂഖ് ആരാധകർ അൽപം നിരാശയിലാണ്. ‘ഡോൺ’ എന്ന കഥാപാത്രമായി ഷാരൂഖിനെയല്ലാതെ മറ്റൊരാളെ സങ്കൽപിക്കാൻ പോലുമാകില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോള്‍ സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രണ്‍വീര്‍. അത് കഴിഞ്ഞ ശേഷം മാര്‍ച്ച് മാസത്തോടെ ഡോണ്‍ 3 ആരംഭിക്കും എന്നാണ് വിവരം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യ പകുതിയിലോ ചിത്രം എത്തും. എക്സല്‍ എന്‍റര്‍ടെയ്മെന്‍റാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!