രാജസ്ഥാനിലെ അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെപ്പ്. ആലുവ, കുട്ടമശേരി എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അജ്മീറിൽ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം.

ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് കളളത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 3 മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. വെടിവെപ്പിൽ ഉദ്യോഗസ്ഥർക്ക് പരുക്കില്ലെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു.
ആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പൊലീസിന്റെ കൈവശമുണ്ടായിരുന്നു.