Monday, March 9, 2026

മഞ്ഞുമ്മൽ പിള്ളേർ കാനഡയിലും എത്തുന്നു…

ടൊറൻ്റോ : ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കാനഡയിലും പ്രദർശനത്തിനെത്തുന്നു. ചിദംബരം തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം അച്ചായൻസ് ഫിലിം ഹൗസ് ആണ് കാനഡയിലുടനീളം പ്രദർശനത്തിനെത്തിക്കുന്നത്.

കൊച്ചിയിൽ നിന്നും ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് ആഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ഷൈജു ഖാലിദാണ്. എഡിറ്റർ – വിവേക് ഹർഷൻ, മ്യൂസിക്ക് & ബി ജി എം – സുഷിൻ ശ്യാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!