ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായികയാണ് അഞ്ജലി മേനോൻ. ഇപ്പോഴിതാ അഞ്ജലി മേനോൻ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കെആർജി സ്റ്റുഡിയോയുമായി സഹകരിച്ചാണ് തമിഴിൽ ആദ്യ ചിത്രം നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

‘സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു, അടുത്ത ചിത്രം കെആർജി സ്റ്റുഡിയോയുമായി സഹകരിച്ച് തമിഴിൽ ആരംഭിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്‍ജലി മേനോൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.
മനോഹരമായ ഒരു യാത്രയ്ക്ക് തുടക്കം എന്ന കുറിപ്പോടെ #KRG07 എന്നു പേരുള്ള ഒരു പോസ്റ്ററും അഞ്ജലി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും തന്നെ സംവിധായിക പുറത്തു വിട്ടിട്ടില്ല.
കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ‘ഹാപ്പി ജേര്‍ണി’യിലൂടെയാണ് അഞ്‍ജലി മേനോൻ മലയാളികൾക്ക് സുപരിചിതയാകുന്നത്. ‘മഞ്ചാടിക്കുരു’, ‘ഉസ്താദ് ഹോട്ടൽ’, ‘കൂടെ’, ‘ബാംഗ്ലൂർ ഡേയ്‌സ്’, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘വണ്ടർ വുമൺ’ ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അഞ്‍ജലി മേനോനായിരുന്നു.
2022 ൽ പുറത്തിറങ്ങിയ വണ്ടര്‍ വുമൻ എന്ന സിനിമയാണ് അഞ്ജലി അവസാനമായി സംവിധാനം ചെയ്തത്. നാദിയ മൊയ്തു, നിത്യ മേനോന്‍, പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ തുടങ്ങിയ താരനിര അണിനിരന്ന ചിത്രമായിരുന്നു.
