ഓട്ടവ : തീപിടിത്തസാധ്യതയെ തുടർന്ന് തോഷിബയുടെ ഏകദേശം 1.3 ദശലക്ഷം എസി അഡാപ്റ്ററുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു.

എസി അഡാപ്റ്ററുകളുടെ ഘടകങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഫ്ലേം റിട്ടാർഡൻ്റ് അമിതമായി ചൂടാക്കാനോ തീപിടിക്കാനോ ഇടയാകുമെന്ന് ഹെൽത്ത് കാനഡ പറഞ്ഞു. തിരിച്ചുവിളിച്ച അഡാപ്റ്ററുകൾ കൈവശം ഉണ്ടെങ്കിൽ അവ ഉപയോഗിക്കരുതെന്നും സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിന് Dynabook Canada-യുമായി ബന്ധപ്പെടാനും ഉപഭോക്താക്കളോട് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് പരുക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് യു എസിൽ 15.5 ദശലക്ഷം തോഷിബ ബ്രാൻഡ് എസി അഡാപ്റ്ററുകൾ തിരിച്ചുവിളിച്ചു. 2010 നും 2021 നും ഇടയിൽ യുഎസിൽ 679 കേസുകളും 43 ചെറിയ പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
