റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പിന്തുണച്ച ഇറാനെതിരെ ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

“റഷ്യയുടെ ക്രൂരമായ യുദ്ധത്തിന് ഇറാൻ നൽകുന്ന പിന്തുണയ്‌ക്ക് മറുപടിയായി, വരും ദിവസങ്ങളിൽ ഞങ്ങൾ ഇറാനെതിരെ അധിക ഉപരോധം ഏർപ്പെടുത്തും, ഇറാൻ റഷ്യക്ക് ബാലിസ്റ്റിക് മിസൈലുകൾ വിറ്റാൽ കൂടുതൽ ഉപരോധങ്ങളുമായി മുന്നോട്ട് പോകാൻ ഞങ്ങൾ തയ്യാറാണ്,” ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഇറാൻ റഷ്യയെ സൗജന്യമായി സഹായിക്കുന്നില്ല. ഇറാൻ്റെ പിന്തുണയ്‌ക്ക് പകരമായി, റഷ്യ ടെഹ്‌റാന് പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്യുന്നു. അതിനാൽ മൊത്തത്തിൽ ഇറാൻ റഷ്യയിൽ നിന്ന് കോടി കണക്കിന് ഡോളറിൻ്റെ സൈനിക ഉപകരണങ്ങൾ തേടുകയാണ്,” കിർബി പറഞ്ഞു.