ടൊറൻ്റോ : ഒന്റാരിയോ സാർനിയയിൽ വീട്ടിനുള്ളിൽ യുവാവ് സംശയാസ്പദമായ രീതിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ബുധനാഴ്ച രാവിലെ പത്തരയോടെ നഗരത്തിലെ ക്വീൻ സ്ട്രീറ്റിനും ഡിവൈൻ സ്ട്രീറ്റിനും സമീപമുള്ള വീട്ടിലായിരുന്നു സംഭവം.

വിവരം ലഭിച്ചതനുസരിച്ച് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വീടിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 519-344-8861 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു