Wednesday, March 11, 2026

പ്രഭുദേവാ ചിത്രം ‘പേട്ടറാപ്പ്’; ചിത്രീകരണം പൂർത്തിയായി

എസ് ജെ സിനു സംവിധാനം ചെയ്യുന്ന പ്രഭുദേവാ ചിത്രം പേട്ടറാപ്പിന്റെ ചിത്രീകരണം പൂർത്തിയായി. സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള കളർഫുൾ എന്റർടൈയിനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി. ഇമ്മൻ ആണ്.

ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. അറുപത്തി നാലു ദിവസങ്ങൾ നീണ്ട ചിത്രത്തിന്റെ ചിത്രീകരണം ആണ് അവസാനിച്ചത്.

ബ്ലൂ ഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി.കെ. ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് : നിഷാദ് യൂസഫ്, ആർട്ട് ഡയറക്ടർ : എ. ആർ. മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ്.എസ്, ശശികുമാർ.എസ്, എക്‌സികുട്ടിവ് പ്രൊഡ്യൂസർ : റിയ.എസ്, വസ്ത്രാലങ്കാരം : അരുൺ മനോഹർ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!