നയാഗ്ര ഫോൾസ് : നയാഗ്ര ഡിറ്റൻഷൻ സെന്ററിൽ തടവുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ് പേർക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തി. പ്രതികളെല്ലാം നയാഗ്ര ഡിറ്റൻഷൻ സെൻ്ററിലെ തടവുകാരാണെന്ന് പൊലീസ് പറഞ്ഞു.

2023 ജൂൺ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. ജയിലിനുള്ളിൽ 52 വയസുള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഏഴു സഹതടവുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്
