Tuesday, October 14, 2025

ബി സി ചെറ്റ്‌വിൻഡിൽ കാട്ടുതീ പടർന്നു

വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഹാസ്‌ലർ ക്രീക്ക് ഫോറസ്റ്റ് സർവീസ് റോഡിന് സമീപം കട്ട് തീ പടർന്നു. ഇന്ന് രാവിലെ പത്തു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഈ മേഖലയിലുണ്ടായ ശക്തമായ കാറ്റ് തീ നിയന്ത്രണ വിധേയമാക്കുന്നതിനെ പ്രതികൂലമായി ബാധിച്ചു. തീപിടിത്തം മനുഷ്യനിർമിതമാണെന്ന് വിശ്വസിക്കുന്നതായി ബിസി വൈൽഡ് ഫയർ അറിയിച്ചു.

0.0009 ഹെക്ടർ വിസ്തീർണത്തിൽ തീ പടർന്നു പിടിച്ചതായി ബി സി വൈൽഡ്‌ഫയർ സർവീസ് പറഞ്ഞു. ഈ മേഖലയിൽ വർഷത്തിൽ ഏത് സമയത്തും തീ പടരാൻ സാധ്യതയുണ്ടെന്ന് വൈൽഡ്‌ ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!