ടൊറൻ്റോ : ബ്രാംപ്ടൺ പാർക്കിൽ കവർച്ചയ്ക്കിടെ യുവാവിന് കുത്തേറ്റു. ഉച്ചയ്ക്ക് രണ്ടുമണിയോടെ മെയിൻ സ്ട്രീറ്റ് നോർത്ത്, വോഡൻ സ്ട്രീറ്റ് ഈസ്റ്റ് പ്രദേശങ്ങളിലെ സ്പ്രൂൾ, കെൻ വില്ലൻസ് ഡ്രൈവുകൾക്ക് സമീപമായിരുന്നു സംഭവം.

കവർച്ചയ്ക്കിടെ യുവാവിന് രണ്ട് തവണ കുത്തേറ്റുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ പീൽ പാരാമെഡിക്കുകൾ ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
