Wednesday, September 10, 2025

മിസ്സിസാഗയിൽ ട്രാൻസിറ്റ് ബസിന് നേരെ വെടിവെപ്പ്: അന്വേഷണം ഊർജിതമാക്കി പൊലീസ്

മിസ്സിസാഗ : നഗരത്തിൽ ട്രാൻസിറ്റ് ബസിനു നേരെ വെടിയുതിർത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പീൽ പൊലീസ്. തോമസ് സ്ട്രീറ്റിനും പത്താം ലൈനിനും സമീപം ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.

ഒരു കറുത്ത സെഡാൻ യാത്രികൻ ബസിന് നേരെ വെടിയുതിർക്കുകയും അതിൻ്റെ ചില്ലുകൾ തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. ആ സമയത്ത് ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. പ്രതി വെടിവെപ്പിന് ഉപയോഗിച്ചത് ബിബി തോക്കായിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!