ടൊറൻ്റോ : നഗരത്തിലെ ബസ് സ്റ്റോപ്പിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഘാന സ്വദേശി അഡു ബോക്കിയ്ക്കിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത് നൂറു കണക്കിന് ആളുകൾ. കൊടും തണുപ്പിനെ പോലും അവഗണിച്ചാണ് നിരവധി പേർ എത്തിയത്.

ജെയ്ൻ സ്ട്രീറ്റിനും ഡ്രിഫ്റ്റ് വുഡ് അവന്യൂവിനും സമീപമുള്ള ബസ് സ്റ്റോപ്പിൽ വെച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അഡു ബോക്കിയ്ക്കിന് വെടിയേറ്റത് .ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നു മാസം മുൻപാണ് ഇദ്ദേഹം കാനഡയിലെത്തിയത്.
ഇവിടെ നല്ലൊരു സമൂഹമുണ്ടെന്നും ഈ ഭീരുത്വം ഞങ്ങളുടെ ഹൃദയത്തിൽ ഭയം ജനിപ്പിക്കാൻ അനുവദിക്കില്ലെന്നും മേയർ ഒലിവിയ ചൗ പറഞ്ഞു.
