ടൊറന്റോ : ടൊറന്റോയിൽ ഈ ആഴ്ച താപനില ഉയരാൻ സാധ്യതയെന്ന് എൻവയൺമെന്റ് കാനഡ. തിങ്കളാഴ്ച നഗരത്തിൽ 8 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും അറിയിച്ചു.

ചൊവ്വാഴ്ചയോടെ താപനില 13 ഡിഗ്രി സെൽഷ്യസിനു മുകളിലും ബുധനാഴ്ച റെക്കോർഡ് ചൂട് അനുഭവപ്പെടുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി പറയുന്നു. വ്യാഴാഴ്ചയോടെ താപനിലയ്ക്ക് നേരിയ മാറ്റം ഉണ്ടാകും.
