ടൊറൻ്റോ : ഗോ ട്രാന്‍സിറ്റ്, ബ്രാംപ്ടണ്‍, യോര്‍ക്ക്, ദര്‍ഹം എന്നിവടങ്ങളിലെ ലോക്കല്‍ ട്രാൻസിറ്റിൽ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുക്കിയ വണ്‍ ഫെയര്‍ സിസ്റ്റം ഇന്ന് മുതല്‍ ആരംഭിക്കും. സംയോജിത പൊതുഗതാഗത നിരക്ക് സംവിധാനമാണ് ഇത്.

ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ പ്രഖ്യാപനമായ വണ്‍ ഫെയര്‍ പ്രോഗ്രാമിലൂടെ യാത്രക്കാര്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഉറപ്പാക്കുന്നത്. വണ്‍ ഫെയര്‍ പ്രോഗ്രാം പൊതുട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പ്രതിവര്‍ഷം ശരാശരി 1,600 ഡോളര്‍ എന്ന നിരക്കില്‍ ലാഭിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2022 മാര്‍ച്ചില്‍ ഒന്റാരിയോയിലെ മിക്ക ട്രാന്‍സിറ്റ് സിസ്റ്റങ്ങളിലും പ്രവിശ്യ ഇരട്ടി നിരക്കുകള്‍ ഒഴിവാക്കിയപ്പോള്‍ ഒഴിവാക്കപ്പെട്ട ടിടിസിയിലെ നിരക്ക് ഡ്യൂപ്ലിക്കേഷന്‍ പരിഹരിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രതിമാസ പാസ് ഉപയോഗിച്ച് TTC നിരക്ക് അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് GO ട്രാൻസിറ്റിലേക്ക് മാറ്റുമ്പോൾ അധിക കിഴിവുകളൊന്നും ലഭിക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.