മസ്കത്ത് : ഒമാനേയും യുഎഇയേയും ബന്ധിപ്പിച്ച് പുതിയ അന്താരാഷ്ട്ര ബസ് സര്‍വീസ് വരുന്നു. ഒമാനിലെ തലസ്ഥാന നഗരിയായ മസ്കത്തിൽ നിന്ന് ഷാര്‍ജയിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്.
മസ്കത്ത് -ഷാര്‍ജ പ്രതിദിന ബസ് സര്‍വീസുകള്‍ നടത്തുന്നതിന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി കരാര്‍ ഒപ്പുവച്ചതായി ഒമാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി മുവാസലാത്ത് അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കും ജോലി ആവശ്യത്തിനായി യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്കും കുറഞ്ഞ നിരക്കില്‍ പൊതുയാത്രാ ബസ് സര്‍വീസ് ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
ഫെബ്രുവരി 27 മുതല്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും. മസ്കത്തിൽ നിന്ന് ദിവസവും ഷാര്‍ജയിലേക്ക് രണ്ട് ബസുകൾ പുറപ്പെടും. അതുപോലെ നിത്യവും രണ്ട് ബസുകൾ ഷാര്‍ജയില്‍ നിന്ന് മസ്കത്തിലേക്കും സര്‍വീസ് നടത്തും. ദിവസവും നാല് സര്‍വീസുകള്‍ വീതം നടത്താനാണ് ധാരണയെന്നും ഷിനാസ് വഴിയാകും ബസുകൾ കടന്നുപോവുകയെന്നും മുവാസലാത്ത് വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് 30 കിലോ വരെ ലഗേജ് (ചെക്ക്ഇന്‍ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും) ബസിൽ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം), 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) മുതലാണ് നിരക്ക്. മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനില്‍ നിന്നാണ് ഷാര്‍ജ സര്‍വീസ് ആരംഭിക്കുന്നത്.