ടൊറന്റോ : ദുർഹം റീജനിൽ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് ബാങ്കുകൾ കൊള്ളയടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഷവ സ്വദേശി ഡേവിഡ് ഡുചെനെ (41) ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 21-ന് ബോമാൻവില്ലിലെ 570 ലോങ്‌വർത്ത് അവന്യൂവിലുള്ള ടിഡി ബാങ്ക് ആയിരുന്നു ഇയാൾ ആദ്യം കൊള്ളയടിച്ചത്. തുടർന്ന് ഫെബ്രുവരി 22 ന് പോർട്ട് പെറിയിലും അക്സ്ബ്രിഡ്ജിലും ഉള്ള ടിഡി ബാങ്കുകളിൽ കവർച്ച നടത്തി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ആയിരുന്നു കവർച്ച നടത്തിയത്. ഇയാൾക്കെതിരെ കവർച്ച, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഈ മോഷണങ്ങളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡിആർപിഎസിൻ്റെ കവർച്ച യൂണിറ്റുമായി 1-888-579-1520 എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടു.
