Tuesday, November 17, 2026

വ്യാജ വയാഗ്ര, സിയാലിസ് പിടിച്ചെടുത്ത് ഹെൽത്ത് കാനഡ

ടൊറൻ്റോ : നഗരത്തിൽ നിന്നും വ്യാജ വയാഗ്ര, സിയാലിസ് മരുന്നുകൾ പിടിച്ചെടുത്തതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ടൊറൻ്റോ എഗ്ലിൻ്റൺ അവന്യൂ ഈസ്റ്റിലുള്ള ഡെയ്‌സി മാർട്ടിൽ നിന്നും ജെയ്ൻ സ്ട്രീറ്റിലെ എംജെ മിനി മാർട്ടിൽ നിന്നുമാണ് ഉദ്ധാരണക്കുറവിനുള്ള വ്യാജ മരുന്നുകൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ വ്യാജമാണെന്നും ഇവ കലഹരണപ്പെടുന്ന തീയതികൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വയാഗ്രയുടെയും സിയാലിസിൻ്റെയും അംഗീകൃത നിർമ്മാതാക്കളുമായി ഹെൽത്ത് കാനഡ വ്യക്തമാക്കി. യഥാക്രമം 100 മില്ലിഗ്രാം, 20 മില്ലിഗ്രാം വയാഗ്ര, സിയാലിസ് ഗുളികകളാണ് സ്റ്റോറുകളിൽ വിറ്റിരുന്നത്. ഉദ്ധാരണക്കുറവിന് ചികിത്സിക്കാൻ ഉപയോഗിക്കുന്ന സിൽഡെനാഫിൽ, ടഡലഫിൽ എന്നിവ പിടിച്ചെടുത്ത വ്യാജ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ ഏജൻസി പറയുന്നു.

ഇതേ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്ത മറ്റ് നിരവധി അനധികൃത ലൈംഗികശേഷി വർധിപ്പിക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾക്ക് പുറമേയാണ് ഈ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തതെന്ന്, ഹെൽത്ത് കാനഡ അറിയിച്ചു. ഇവയിലേതെങ്കിലും മരുന്നുകൾ ടൊറൻ്റോ കൺവീനിയൻസ് സ്റ്റോറുകളിൽ നിന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ അവ ഉപയോഗിക്കരുതെന്നും നശിപ്പിക്കണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. ഇവ ഉപയോഗിക്കുന്നതിലൂടെ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ അഭ്യർത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!