Wednesday, March 11, 2026

മുൻ പ്രധാനമന്ത്രി ബ്രയൻ മൽറോണി അന്തരിച്ചു

മുൻ കനേഡിയൻ പ്രധാനമന്ത്രിയും കൺസർവേറ്റീവ് നേതാവുമായ ബ്രയൻ മൽറോണി (84) അന്തരിച്ചു. കാനഡയുടെ 18-ാമത് പ്രധാനമന്ത്രിയായ മൽറോണി കാൻസറിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മകൾ കരോലിൻ മൽറോണി ആണ് മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാഷ്ട്രീയ ജീവിതത്തിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കെബക്കിലെ ബെയ്-കോമൗവിലെ ഒരു തൊഴിലാളിവർഗ കുടുംബത്തിൽ ജനിച്ച മൽറോണി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായിരിക്കെ കൺസർവേറ്റീവ് പ്രധാനമന്ത്രി ജോൺ ഡിഫെൻബേക്കറുടെ ഉപദേശകനായി. 1976 ൽ ഫെഡറൽ പ്രോഗ്രസീവ് കോൺസർവേറ്റിവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് 1983-ൽ നേതൃസ്ഥാനത്തേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!