ടൊറൻ്റോ : റെക്‌സ്‌ഡെയ്‌ലിൽ വാഹനത്തിനു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഫിഞ്ച് അവന്യൂ വെസ്റ്റിനും വെസ്റ്റ്മോർ ഡ്രൈവ് മേഖലയ്ക്കും സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. വെടിയേറ്റയാൾ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ഒരു വാഹനത്തിലുണ്ടായിരുന്ന ഒരാൾ മറ്റൊരു വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി സംഭവ സ്ഥലത്തുനിന്നു കാറിൽ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
