ടൊറൻ്റോ : അഞ്ച് ലീപ് ഡേ ശിശുക്കളെ സ്വാഗതം ചെയ്ത് ടൊറൻ്റോ മേഖലയിലെ ആശുപത്രികൾ. അപൂർവ തീയതിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ക്രെഡിറ്റ് വാലി ഹോസ്പിറ്റൽ നടത്തുന്ന ട്രില്ലിയം ഹെൽത്ത് പാർട്ണേഴ്‌സ് പങ്കുവെച്ചു.

ലീപ് ഡേ എന്നറിയപ്പെടുന്ന ഫെബ്രുവരി 29 നാല് വർഷത്തിലൊരിക്കൽ മാത്രമാണ് വരുന്നത്. അതിനാൽ ഇത് വളരെ സവിശേഷമായ ഒരു ജനനത്തീയതി ആണെന്ന് ആശുപത്രി അധികൃതർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
