റെജൈന : സസ്‌കാച്വാൻ ആർസിപിഎം ഉദ്യോഗസ്ഥനെ ട്രക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം തടവ് ശിക്ഷ.

2021 ജൂൺ 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പ്രതിയായ വിനിപെഗ്ഗ് സ്വദേശിയായ അൽഫോൺസ് സ്റ്റാൻലി ട്രാവേഴ്സ് മോഷ്ടിച്ച ട്രക്കുമായി പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെടുകയായിരുന്നു. സംശയം തോന്നിയ ആർസിപിഎം ഉദ്യോഗസ്ഥൻ ഷെൽബി പാറ്റൺ പ്രതിയായ സ്റ്റാൻലിയോട് ട്രക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും പ്രതി അത് വിസമ്മതിച്ച് ട്രക്ക് മുന്നോട്ട് എടുക്കുകയും ചെയ്തു. അത് തടയാൻ പോയ ഉദ്യോഗസ്ഥൻ ട്രക്കിടിച്ച് കൊല്ലപ്പെടുകയായിരുന്നു.
നരഹത്യയ്ക്കും വാഹനം മോഷ്ടിച്ചതിനും അൽഫോൺസ് സ്റ്റാൻലി ട്രാവേഴ്സ് കഴിഞ്ഞ വർഷം കുറ്റം സമ്മതിച്ചിരുന്നു.
