ടൊറൻ്റോ : നഗരത്തിലെ വാമിംഗ് സെൻ്ററിന് പുറത്തുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. കോൺസ്റ്റ് ബേ, ഡുണ്ടാസ് തെരുവുകൾക്ക് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം.

ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2023-2024 ലെ ശൈത്യകാലത്ത് നഗരം നടത്തുന്ന നാല് വാമിംഗ് സെന്ററുകളിൽ ഒന്നാണ് ഇത്.
