Monday, August 18, 2025

ഇനി യുഎഇയിൽ ഈ നിയമങ്ങൾ ലംഘിച്ചാൽ സ്ഥാപനങ്ങൾക്ക് പണി കിട്ടും

യുഎഇയിൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ 5 നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടയുമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവും ആക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമലംഘനം പൂർണമായി നീക്കിയ ശേഷമേ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് മന്ത്രാലയം അറിയിച്ചു. മനുഷ്യക്കടത്ത് ആരോപിച്ച സ്ഥാപനത്തിനെതിരെയുള്ള വിധി വന്ന് 2 വർഷത്തിനു ശേഷമേ സസ്പെൻഷൻ നീക്കൂ. ഇതിനകം സ്ഥാപനം പിഴ അടച്ചിരിക്കണം.

മറ്റു നിയമ ലംഘനങ്ങളിൽ 6 മാസത്തിനകം പ്രശ്നം പരിഹരിക്കുകയാണെങ്കിൽ സസ്പെൻഷൻ നീക്കും. നടപടിക്കെതിരെ പരാതി ബോധിപ്പിക്കാനും സ്ഥാപനങ്ങൾക്ക് അവസരമുണ്ടാകും. മന്ത്രാലയത്തിന്റെ സേവന ഫീസ്/പിഴ കൃത്യമായി അടയ്ക്കാതിരിക്കുക, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന താമസ സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തുക, സ്ഥാപനത്തിന് എതിരെ മനുഷ്യക്കടത്ത് ആരോപണം തെളിയുക, മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് ബന്ധം ദുരുപയോഗം ചെയ്യുക, സ്വദേശിവൽക്കരണ അനുപാതത്തിൽ കൃത്രിമം കാട്ടുകയോ നടപടിക്രമങ്ങളിൽ പൊരുത്തക്കേട് ഉണ്ടാവുകയോ ചെയ്യുക എന്നീ നിയമലംഘനങ്ങളിൽ ഏതെങ്കിലും ഒരെണ്ണം തെളിഞ്ഞാൽ കമ്പനിയുടെ പ്രവർത്തനം തടയുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!